സി​ത്ര​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​രി​ച്ച കു​ടും​ബ​ത്തി​ന് വീ​ട​നു​വ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

മ​നാ​മ: സി​ത്ര​യി​ലെ ഖ​രീ​ജി​യ​യി​ലെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​റി​ന്റെ കാ​രു​ണ്യ​സ്പ​ർ​ശം. കു​ടും​ബ​ത്തി​ന് ഒ​രു ഭ​വ​ന യൂ​നി​റ്റ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹമദ് ആ​ൽ ഖ​ലീ​ഫ​യു​ടെ തീ​രു​മാ​നം ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ് റാ​ഷി​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു.

സി​ത്ര​യി​ലെ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം ഹ​മ​ദ് രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും അ​നു​ശോ​ച​നം കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തി​ന് ശ​ക്തി​യും ആ​ശ്വാ​സ​വും ല​ഭി​ക്ക​ട്ടെ​യെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ പ്രാ​ർ​ഥി​ച്ചു. മി​ക​ച്ച രീ​തി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ക ശ്വ​സി​ച്ചാ​ണ് പ്രാ​യ​മാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ച​ത്.

Tags:    
News Summary - Homecoming for the family of the couple who died in the fire in Sitra Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT