മനാമ: പ്രവാസി എഴുത്തുകാരിയായ ഉമ്മു അമ്മാറിനെ ഫ്രന്റ്സ് സർഗവേദി ആദരിക്കുന്ന ചടങ്ങ് വ്യാഴാഴ്ച രാത്രി എട്ടിന് ദിശ സെന്ററിൽ നടക്കും. ഇവരുടെ "ഓല മേഞ്ഞ ഓർമകൾ " എന്ന പുസ്തകത്തിന്റെ ആസ്വാദനവും ഉണ്ടാവും. ചടങ്ങിൽ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സജി മാർക്കോസ് പുസ്തകത്തിന്റെ ബഹ്റൈൻ തല പ്രകാശനം നടത്തും.
എഴുത്തുകാരി ഷെമിലി പി. ജോൺ പുസ്തകം ഏറ്റുവാങ്ങും. സബിനി വാസുദേവ്, ദീപ ജയചന്ദ്രൻ, മനു കാരയാട്, ഫിറോസ് തിരുവത്ര, അഡ്വ. ജലീൽ, നിസാർ കൊല്ലം, സിറാജ് പള്ളിക്കര, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, സാജിദ സലീം, ഇ.കെ.സലീം, ഗഫൂർ മുക്കുതല തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഫ്രന്റ്സ് സർഗവേദി കൺവീനർ അബ്ദുൽ ഹഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.