മനാമ: യമനിൽ സമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട അറബ് സഖ്യസേനയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു. ബി.ഡി.എഫ് സൈനികൻ ക്യാപ്റ്റൻ മുഹമ്മദ് സാലിം മുഹമ്മദ് അൻബറാണ് കഴിഞ്ഞദിവസം മരിച്ചത്.
കഴിഞ്ഞ മാസം 25നായിരുന്നു സഖ്യസേനക്കു നേരെ ഹൂതി തീവ്രവാദികളുടെ ആക്രമണമുണ്ടായത്. സൗദിയിൽനിന്ന് സൈനിക ഹെലികോപ്ടറിൽ ഈസ എയർബേസിലെത്തിച്ച മൃതദേഹം ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ദേശീയ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാൻഡർ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ ഹുനൈനിയ്യ ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി എന്നിവർ വീരചരമം പ്രാപിച്ച സൈനികന്റെ വേർപാടിലുള്ള ദുഃഖം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷകരമാകാൻ പ്രാർഥിക്കുകയും വീട്ടുകാർക്കും ബന്ധുജനങ്ങൾക്കും അനുശോചനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.