മനാമ: 'നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി' പ്രമേയത്തിൽ സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ ഒരു മാസമായി നടത്തിവരുന്ന പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. മൗലിദ് പാരായണ സദസ്സുകൾ, ഉദ്ബോധന പ്രഭാഷണങ്ങൾ, നിർമാണ തൊഴിലാളികൾക്ക് ഭക്ഷണവിതരണം, മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ ഈ കാലയളവിൽ നടത്തി. പാകിസ്താൻ ക്ലബിൽ നടന്ന സമാപന സമ്മേളനം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മീലാദ് കാമ്പയിൻ ചെയർമാൻ സലീം തളങ്കര അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ല ട്രഷറർ മുഹ്യുദ്ദീൻ യമാനി പ്രമേയ പ്രഭാഷണം നടത്തി. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി, ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ്, ശറഫുദ്ദീൻ മൗലവി, മജീദ് ചോലക്കോട്, ശഹീർ കാട്ടാപ്പള്ളി, നവാസ് കുണ്ടറ, ശജീർ പന്തക്കൽ, ജാഫർ കണ്ണൂർ, ശറഫുദ്ദീൻ മാരായമംഗലം, വി.എച്ച്. അബ്ദുല്ല, കാസിം മൗലവി, അബ്ദുറഹ്മാൻ മൗലവി, കാദർ മൗലവി, അൻവർ ഹുദവി എന്നിവർ സംസാരിച്ചു. കൺവീനർ ഖാസിം റഹ്മാനി സ്വാഗതവും സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര നന്ദിയും പറഞ്ഞു.
പരിപാടിക്ക് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ പ്രവർത്തകർ നേതൃത്വം നൽകി. വിദ്യാർഥികളുടെ കലാപരിപാടികൾ, ദഫ് പ്രദർശനം, സ്കൗട്ട്, ബുർദ ആലാപനം എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. കഴിഞ്ഞ വർഷം പൊതുപരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റും ഗോൾഡ് മെഡലും ഉപഹാരവും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.