ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഫെയർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു 

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഫെ​യ​റി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം

മ​നാ​മ: ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഒ​രു​ക്കി​യ സാം​സ്കാ​രി​ക മേ​ള​ക്ക് വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം. വ​ൻ ജ​നാ​വ​ലി ഇ​സ ടൗ​ണി​ലെ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. നേ​രി​യ ത​ണു​പ്പ് വ​ക​വെ​ക്കാ​തെ എ​ത്തി​യ വ​ലി​യൊ​രു ജ​ന​സ​ഞ്ച​യ​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​മൂ​ഹ​ത്തി​ന്റെ ഒ​ത്തൊ​രു​മ​യി​ലൂ​ടെ സാ​ധി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മേ​ള നാ​ടി​ന്റെ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ക​ലാ​പ​ര​മാ​യ ക​ഴി​വും ആ​ഘോ​ഷി​ക്കാ​ൻ ഒ​രു വേ​ദി​യാ​യി.

ആ​വേ​ശ​ത്തോ​ടെ​യും ഐ​ക്യ​ത്തോ​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും മേ​ള വി​ജ​യി​പ്പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് അ​ൽ ഹൈ​ക്കി, പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ലു​ൽ​വ ഗ​സ്സ​ൻ അ​ൽ മു​ഹ​ന്ന, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം റി​സ്ക് അ​സ​സ്മെ​ന്റ് ആ​ൻ​ഡ് ലീ​ഗ​ൽ അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ റീം ​അ​ബോ​ധ് അ​ൽ സ​നാ​യി, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ക്യാ​പ്റ്റ​ൻ ഖു​ലൂ​ദ് യ​ഹ്യ ഇ​ബ്രാ​ഹിം, ല​ഫ്.​ജ​ന​റ​ൽ ശൈ​ഖ അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ, ഖ​ത്ത​ർ എ​ൻ​ജി​നീ​യ​റി​ങ് ല​ബോ​റ​ട്ട​റീ​സ് ചെ​യ​ർ​മാ​നും ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​ൻ, അ​മാ​ദ് ബൈ​ദ് ഇ​ല​ക്ട്രി​ക്ക​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പ​മ്പാ​വാ​സ​ൻ നാ​യ​ർ, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി.​കെ. തോ​മ​സ്, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്റ​സ്‌ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ സേ​തു​രാ​ജ് ക​ട​യ്ക്ക​ൽ, സ്‌​കൂ​ൾ വൈ​സ് ചെ​യ​ർ​മാ​നും സ്പോ​ർ​ട്സ് അം​ഗ​വു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​സി.​സെ​ക്ര​ട്ട​റി​യും അ​ക്കാ​ദ​മി​ക് അം​ഗ​വു​മാ​യ ര​ഞ്ജി​നി മോ​ഹ​ൻ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ മി​ഥു​ൻ മോ​ഹ​ൻ (പ്രോ​ജ​ക്ട് ആ​ൻ​ഡ് മെ​യി​ന്റ​ന​ൻ​സ്), ബി​ജു ജോ​ർ​ജ്, മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല (ഗ​താ​ഗ​തം), പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​പി​ൻ കു​മാ​ർ എ​ന്നി​വ​ർ ത​ദ​വ​സ​ര​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് പ്ര​ശം​സി​ച്ചു. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കു​ട്ടി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ട്ടി. ഭാ​ര​ത് കോ ​ജാ​നി​യെ ക്വി​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ഹ്‌​റൈ​നി​ൽ​നി​ന്നു​ള്ള 8000 ര​ജി​സ്ട്രേ​ഷ​നു​ക​ളി​ൽ 3200 എ​ണ്ണം ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള​താ​യി​രു​ന്നു. പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്കൂ​ളി​ൽ കാ​ര്യ​മാ​യ ശ്ര​ദ്ധ ല​ഭി​ക്കു​ന്നു.

രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച​തി​ന് അം​ബാ​സ​ഡ​ർ സ്കൂ​ളി​നെ അ​ഭി​ന​ന്ദി​ച്ചു. അ​തി​ഥി​ക​ൾ​ക്ക് മെ​മ​ന്റോ​ക​ൾ സ​മ്മാ​നി​ച്ചു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഗാ​യ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നും സം​ഘ​വും ഹ​രം പ​ക​രു​ന്ന ഗാ​ന​ങ്ങ​ളി​ലൂ​ടെ സ​ദ​സ്സി​നെ ആ​ക​ർ​ഷി​ച്ചു. വെ​ള്ളി​യാ​ഴ്ച ഗാ​യി​ക ടി​യ ക​ർ ന​യി​ച്ച ഉ​ത്ത​രേ​ന്ത്യ​ൻ സം​ഗീ​ത മേ​ള ന​ട​ന്നു.

ഇ​ന്ന​ലെ ഗ്രൗ​ണ്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ജ​നം സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും മു​ഖ്യ​വേ​ദി​യി​ലെ ഗാ​ന​മേ​ള​യി​ലും മു​ഴു​കി​യ​പ്പോ​ൾ കു​ട്ടി​ക​ൾ സ്റ്റാ​ളു​ക​ളി​ലെ ഗെ​യി​മു​ക​ളി​ലും ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യ വി​നോ​ദ​ങ്ങ​ളി​ലും മേ​ള ആ​സ്വ​ദി​ച്ചു. മേ​ള​യെ ഒ​രു ആ​സ്വാ​ദ്യ​ക​ര​മാ​യ അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്ന​തി​ൽ സ​മൂ​ഹ​ത്തി​ന്റെ അ​ക​മ​ഴി​ഞ്ഞ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യ​തി​ൽ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​പി​ൻ കു​മാ​ർ എ​ന്നി​വ​ർ ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Huge turnout at Indian School Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.