മനാമ: വീട്ടുജോലിക്കാരിയെ ശമ്പളമില്ലാതെ ജോലിയെടുപ്പിക്കുകയും തൊഴിൽ വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്ത സ്ത്രീക്ക് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് മൂന്നുവർഷം തടവും 2000 ദീനാർ പിഴയുമാണ് വിധിച്ചത്.
ഇരയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് വഹിക്കാനും കോടതി ഉത്തരവിട്ടു. നിർബന്ധിത ജോലിക്ക് നിയോഗിച്ച് യുവതിയെ പ്രതി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എൽ.എം.ആർ.എ)യിൽനിന്ന് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചു.
ഇരയെ ഒരു അവധി പോലും നൽകാതെ ദീർഘനേരം ജോലിക്ക് വിധേയയാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ ഉടൻതന്നെ അന്വേഷണം നടത്തുകയും ഇരയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നടപടിക്രമങ്ങളുടെ ഭാഗമായി, മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി നിയന്ത്രിക്കുന്ന അഭയകേന്ദ്രത്തിൽ ഇരയെ പാർപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.