മനാമ: നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ ബഹ്റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. മുഹറഖ് ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജാസിം ബിൻ മുഹമ്മദ് അൽ ഘട്ടം മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ അലി ഹസൻ സന്നിഹിതനായിരുന്നു.
ബോർഡ് അംഗങ്ങൾ, പാരന്റസ് കൗൺസിൽ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും നേട്ടങ്ങളും പങ്കിടാനായി ചടങ്ങിൽ എത്തിയിരുന്നു.
ബഹ്റൈനിലെ സമ്പന്നമായ സാംസ്കാരികത്തനിമയുടെ പ്രതിഫലനമായി വിവിധ പരിപാടികൾ നടന്നു. സ്കൗട്ടുകളുടെ പരേഡ്, പരമ്പരാഗത നൃത്തം, ഗ്രാൻഡ് ഫിഷർമാൻ പെർഫോമൻസ് ഡാൻസ്, അറബിക്, ഇംഗ്ലീഷ് കവിതാ പാരായണം എന്നിവയും നടന്നു. മാതാപിതാക്കളും കൗൺസിൽ അംഗങ്ങളും ബഹ്റൈനിലെ സവിശേഷമായ ഒരുമയുടെ മനോഭാവം ആഘോഷിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.