മനാമ: കെ.സി.എ -ബി.എഫ്.സി ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2024 കലാതിലകം പുരസ്കാരം 85 പോയന്റോടെ ന്യൂ ഇന്ത്യൻ സ്കൂളിലെ നിഹാര മിലനും കലാപ്രതിഭ പുരസ്കാരം 76 പോയന്റോടെ ഏഷ്യൻ സ്കൂളിലെ ശൗര്യ ശ്രീജിത്തും കരസ്ഥമാക്കി.
ഗ്രൂപ് വൺ ചാമ്പ്യൻഷിപ് അവാർഡ് 65 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ എയ്ഡ ജിതിൻ കരസ്ഥമാക്കി. ഗ്രൂപ് ടു ചാമ്പ്യൻഷിപ് അവാർഡ് 67 പോയന്റുമായി ഇന്ത്യൻ സ്കൂളിലെ അദ്വിക് കൃഷ്ണ നേടി. 74 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ആരാധ്യ ജിജേഷ് ഗ്രൂപ് ത്രീ ചാമ്പ്യൻഷിപ്പ് നേടി. ഗ്രൂപ് ഫോർ ചാമ്പ്യൻഷിപ് അവാർഡ് 76 പോയന്റുമായി ഇന്ത്യൻ സ്കൂളിലെ നക്ഷത്ര രാജ് നേടി.
ഗ്രൂപ് ഫൈവ് ചാമ്പ്യൻഷിപ് അവാർഡ് 85 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ശ്രീദാക്ഷ സുനിൽ കുമാർ കരസ്ഥമാക്കി.
കെ.സി.എ കുട്ടികളുടെ അംഗങ്ങൾക്ക് നൽകുന്ന കെ.സി.എ സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡ് ഗ്രൂപ് ടു വിൽ 72 പോയന്റുമായി ജോഹാൻ ജോസഫ് സോബിനും ഗ്രൂപ് ഫോറിൽ 43 പോയിന്റുമായി എയ്ഞ്ചൽ മേരി വിനുവും ഗ്രൂപ് ഫൈവിൽ 57 പോയിന്റുമായി സർഗ സുധാകരനും നേടി.
നാട്യരത്ന പുരസ്കാരം 69 പോയന്റുകൾ നേടി ഇന്ത്യൻ സ്കൂളിലെ അരുണ്‍ സുരേഷ് സ്വന്തമാക്കി. 91 പോയന്റ് നേടി ഇന്ത്യന്‍ സ്കൂളിലെ അർജുൻ രാജ് പ്രശസ്തമായ സംഗീതരത്ന പുരസ്കാരം നേടി. കലാരത്ന പുരസ്കാരം 72 പോയന്റ് നേടി ഇന്ത്യൻ സ്കൂളിലെ നേഹാ ജഗദീഷ് സ്വന്തമാക്കി. സാഹിത്യരത്ന പുരസ്കാരം 68 പോയന്റ് നേടി ഇന്ത്യൻ സ്കൂളിലെ പ്രിയംവദ എൻ.എസ് നേടി.
നൃത്താധ്യാപകരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നതിന് ഏർപ്പെടുത്തിയ വിശിഷ്ട നൃത്താധ്യാപക അവാർഡ് പ്രശാന്ത് കെ കരസ്ഥമാക്കി. വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നകുട്ടികൾക്ക് ലഭിക്കുന്ന ഗ്രേഡ്/റാങ്ക് പോയന്റുകൾ, പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയിയെ നിർണയിച്ചത് .
സംഗീതാധ്യാപകരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നതിന് ഏർപ്പെടുത്തിയ വിശിഷ്ട സംഗീത അധ്യാപക അവാർഡ് ശശി പുളിക്കശ്ശേരി കരസ്ഥമാക്കി.
പാർട്ടിസിപ്പേഷൻ ആൻഡ് പെർഫോമൻസ് അവാർഡ് ഇന്ത്യൻ സ്കൂൾ ബഹ്റൈനും റണ്ണർ-അപ് അവാർഡ് ഏഷ്യൻ സ്കൂളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.