മനാമ: വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവത്കരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സർവിസ് സമിതി മെഡി കോൺ സംഘടിപ്പിച്ചു.
സൽമാബാദ് സുന്നി സെന്ററിൽ നടന്ന മെഡി കോണിൽ മീഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ജനറൽ ഫിസിഷ്യൻ ഡോ. ഫെമിൽ എരഞ്ഞിക്കൽ ‘പ്രമേഹവും കിഡ്നി രോഗങ്ങളും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. 2024 ഐ.സി.എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു മാസം നീണ്ടുനിൽക്കുന്ന ഹെൽതോറിയം കാമ്പയിൻ നടക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി ജനസമ്പർക്കം, ലഘുലേഖ വിതരണം,, മെഡിക്കൽ സർവേ, ഹെൽത്ത് പ്രൊഫ് മീറ്റ്, ഇലൽ ഖുലൂബ്, മെഡിക്കൽ വെബിനാർ എന്നിവ നടക്കും.
സൽമാബാദ് സുന്നി സെന്ററിൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, ഉദ്ഘാടനം ചെയ്തു.
അബ്ദുറഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, അഷ്റഫ് കോട്ടക്കൽ, . കെ.ബി. ഷാജഹാൻ, ഇസ്ഹാഖ് വലപ്പാട്, റഹീം താനൂർ, ഹാഷിം മുസ്ലിയാർ , അഷ്ഫാഖ് മണിയൂർ, ഷഫീഖ് മുസ്ലിയാർ വെള്ളൂർ എന്നിവർ നേതൃത്വം നൽകി. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.