??.??.???? ????????? ????????? ??????? ??????????????????????????

​െഎ.സി.എഫ്​ ‘പ്രകാശതീരം 2019’ നാളെ തുടങ്ങും

മനാമ: ​െഎ.സി.എഫ്​ ബഹ്​​ൈറ​​െൻറ പ്രകാശതീരം എന്ന ശീർഷകത്തിൽ 2013ൽ ആരംഭിച്ച ഖുർആൻ പ്രഭാഷണ പരമ്പരയുടെ തുടർച്ചയായി ഈ വർഷവും നാളെ മുതൽ മേയ്​ നാലുവരെ പാക്കിസ്​ഥാൻ ക്ലബ്ബിൽ ത്രിദിന ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. ​െഎ.സി.എഫ്​ ബഹ്​​ൈറ​ൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്​. പേരോട് അബ്ദുറഹ്മാൻ സഖാഫി (സെക്രട്ടറി കേരള മുസ്​ലിം ജമാഅത്ത്) പ്രഭാഷണത്തിന് നേതൃത്വം നൽകും.
റമദാൻ എത്തുന്നതിന്​ മുമ്പായി വിശ്വാസി ഹൃദയങ്ങളെ ആരാധനകക്ക്​ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രകാശതീരം ജന മനസ്സുകളിൽ ഏറെ സ്വാധീനം ചെലുത്താറുണ്ട്.


റദമാനിനോടനുബന്ധിച്ച് ഐ.സി.എഫ്​ വിവിധ പരിപാടികളും പദ്ധതികളും തയ്യാറാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പ്രകാശതീര വേദിയിൽ ഹാദിയ വിമൺസ്​ അക്കാദമി, സ്​കൂൾ ഓഫ് ഖുർആൻ, എന്നീ പരീക്ഷകളിലെ വിജയികൾക്കുള്ള അവാർഡുകൾ വിതരണംചെയ്യും.
വാർത്താസമ്മേളനത്തിൽ സൈനുദ്ദീൻ സഖാഫി, അശ്റഫ് ഇഞ്ചിക്കൽ, അബൂബക്കർ ലത്വീഫി, മുഹമ്മദ് ഹാജി, വി.പി.കെ അബൂബക്കർഹാജി, മുസ്തഫ ഹാജി കണ്ണപുരം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - icf prakasha theeram-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.