മനാമ: എസ്.വൈ.എസ് പ്ലാറ്റിനം ഇയർ കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ‘സ്പർശം’ പരിപാടി ഇന്ന് വിവിധ യൂനിറ്റുകളിൽ നടക്കും.
വിദേശ രാജ്യങ്ങളിൽ ഐ.സി.എഫ് ആയിരം സേവന ക്ഷേമപ്രവർത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടത്തുന്നത്. ബഹ്റൈനിലെ 41 യൂനിറ്റുകളിലായി നടത്തുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് അന്തിമ രൂപമായി.
രോഗബാധിതർക്കുള്ള ചികിത്സസഹായം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്, ഭക്ഷണ വിതരണം, പരിസര ശുചീകരണം തുടങ്ങി വിവിധങ്ങളായ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടക്കുക.ഓരോ യൂനിറ്റിലും ഒരു ക്ഷേമപ്രവർത്തനം എന്ന നിലക്കാണ് പദ്ധതികൾ ക്രമീകരിച്ചിരിക്കുന്നത്. ഐ.സി.എഫിന്റെ സാന്ത്വനം വിഭാഗമാണ് യൂനിറ്റിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.