യു.​ഡി.​എ​ഫ് ബ​ഹ്‌​റൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ നാ​ളെ

മ​നാ​മ:​ വ​യ​നാ​ട് പാ​ർ​ല​മെ​ന്റി​ലേ​ക്കും, പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര എ​ന്നീ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന് പ്ര​വാ​സ​ലോ​ക​ത്തും ആ​വേ​ശം നി​റ​ക്കാ​ൻ കെ.​എം.​സി.​സി​യും ഒ.​ഐ.​സി.​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​ൺ​വെ​ൻ​ഷ​ൻ നാ​ളെ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​നാ​മ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും, പാ​ല​ക്കാ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​യും, ഇ​ട​ത് സ​ർ​ക്കാ​റി​നെ​തി​രെ വി​ധി എ​ഴു​താ​ൻ ചേ​ല​ക്ക​ര​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്റെ​യും വി​ജ​യ​ത്തി​നാ​യി പ്ര​വാ​സ ലോ​ക​ത്തു​നി​ന്നും ബ​ഹ്‌​റൈ​നി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് യു.​ഡി.​എ​ഫ് ഘ​ട​ക ക​ക്ഷി​ക​ളു​ടെ പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - UDF Bahrain Electoral Convention on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.