മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തൊഴിലാളികൾക്കുവേണ്ടി സമ്മർ ഫെസ്റ്റ് 2022 സംഘടിപ്പിച്ചു. തൊഴിലാളികളുടെ മനോവീര്യം മെച്ചപ്പെടുത്തുകയും അവർക്കായി സമൂഹത്തിൽ ലഭ്യമായ സഹായങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
മനാമയിലെ ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 300ഓളം തൊഴിലാളികൾ പങ്കെടുത്തു. നിരവധി കായിക പരിപാടികളും സ്പോട് ക്വിസും ആഘോഷത്തിന്റെ ഭാഗമായി നടത്തി. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജൂണിൽ ജന്മദിനം ആഘോഷിക്കുന്ന തൊഴിലാളികൾക്കായി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലയുടെ സാന്നിധ്യത്തിൽ കേക്ക് മുറിക്കൽ ചടങ്ങ് നടത്തി. പങ്കെടുത്ത എല്ലാവർക്കും അത്താഴ പാക്കറ്റും സമ്മാന ഹാമ്പറും നൽകി.
ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ജോയന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ഇവന്‍റ് കൺവീനർ ക്ലിഫോർഡ് കൊറിയ, ജോയന്റ് കൺവീനർമാരായ ചെമ്പൻ ജലാൽ, ജവാദ് പാഷ, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്‍റ് സാനി പോൾ, രമൺ പ്രീത്, നാസർ മഞ്ചേരി, രാജീവൻ, സിറാജുദ്ദീൻ, കെ.ടി. സലിം, മുരളീകൃഷ്ണൻ, സുനിൽ കുമാർ, സുധീർ തിരുനിലത്ത്, ഹേമലത സിങ്, റീന, ദീപ്ഷിക, നിധി, ക്ലെയർ, ശിൽപി, ഹരി, മണിക്കുട്ടൻ, സെയ്ദ് ഹനീഫ, നൗഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.