മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ.എഫ്) മുഹമ്മദ് ജലാൽ കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്. 300 ഓളം തൊഴിലാളികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും നടന്നു.
ഡോ. ബാബു രാമചന്ദ്രൻ, ഡോ. സന്ധു, ഡോ. പി.വി ചെറിയാൻ, ഡോ. ബീന മനോജ്, ഡോ. ബെൻറോയ് ബെന്റൽ ഡെയ്സി എന്നിവർ ആരോഗ്യ പരിശോധന നടത്തി. അവരോടൊപ്പം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെയും അൽ ഹിലാൽ മെഡിക്കൽ സെന്ററിലെയും ജീവനക്കാരും സഹകരിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഐ.സി.ആർ.എഫിന്റെ മെഡിക്കൽ അവബോധ കാമ്പയിനുകളെക്കുറിച്ചും മറ്റ് സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഐ.സി.ആർ.എഫിന് കമ്പനി എച്ച്.എസ്.ഇ ഓഫിസർ രാജേഷും ക്യാമ്പ് ഹെഡ് നിക്സണും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.