മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിച്ച പതിമൂന്നാമത് ഫേബർ-കാസ്റ്റൽ 'സ്പെക്ട്ര 2021' കലാമത്സര വിജയികളുടെ പ്രഖ്യാപനവും വിജയിച്ച പെയിന്റിങ്ങുകൾ അടങ്ങിയ കലണ്ടറിന്റെ പ്രകാശനവും നടന്നു.
ഡിസംബർ 10, 11, 26 തീയതികളിൽ ഓൺലൈനായി നടന്ന കലാമത്സരത്തിൽ 17 രാജ്യങ്ങളിലെ 80ഓളം സ്കൂളുകളിൽനിന്നുള്ള 550ലധികം കുട്ടികൾ പങ്കെടുത്തു. കൂടാതെ, ബഹ്റൈനിൽ മുതിർന്നവരുടെ ഗ്രൂപ്പിനുള്ള മത്സരവും ഉണ്ടായിരുന്നു. സീഫിലെ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ ഫലപ്രഖ്യാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ രവിശങ്കർ ശുക്ല, ഇജാഹ്സ് അസ്ലം എന്നിവരും സന്നിഹിതരായിരുന്നു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, അഡ്വൈസർ ഭഗവാൻ അസർപോട്ട, അഡ്വൈസർ/എക്സ് ഒഫീഷ്യോ അരുൾദാസ് തോമസ്, ജോ. സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, സ്പെക്ട്ര ജോ. കൺവീനർമാരായ നിഥിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഐ.സി.ആർ.എഫ് എക്സിക്യൂട്ടിവ് അംഗങ്ങളായ രമൺ പ്രീത്, സുരേഷ് ബാബു, മുരളി നോമൂല, ജവാദ് പാഷ, പങ്കജ് മാലിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗ്രൂപ് ഒന്നിൽ ഇന്ത്യൻ സ്കൂളിലെ ശ്രീഹരി സന്തോഷ് ഒന്നാം സ്ഥാനവും ബേസിൽ കൂറുവേലിൽ ജോജോ രണ്ടാം സ്ഥാനവും ന്യൂ മില്ലേനിയം സ്കൂളിലെ അമേയ ഝാ മൂന്നാം സ്ഥാനവും സാൻവി ഘോഷ് നാലാം സ്ഥാനവും ബ്രിട്ടസ് ഇന്റർനാഷനൽ സ്കൂളിലെ അരുഷി ചാനന ഫൊൻസേക അഞ്ചാം സ്ഥാനവും നേടി.
ഗ്രൂപ് രണ്ടിൽ ഏഷ്യൻ സ്കൂളിലെ ദേവ്ന പ്രവീൺ ഒന്നാം സ്ഥാനവും ന്യൂ മില്ലേനിയം സ്കൂളിലെ സാംഭവി ഝാ രണ്ടാം സ്ഥാനവും സ്മൃതി രഘുപതി അയ്യർ മൂന്നാം സ്ഥാനവും ഇന്ത്യൻ സ്കൂളിലെ എലീന പ്രസന്ന നാലാം സ്ഥാനവും ഇന്ത്യൻ സ്കൂളിലെ നേഹ ജഗദീഷ് അഞ്ചാം സ്ഥാനവും നേടി.
ഗ്രൂപ് മൂന്നിൽ ഇന്ത്യൻ സ്കൂളിലെ അസിത ജയകുമാർ ഒന്നാം സ്ഥാനവും ന്യൂ ഇന്ത്യൻ സ്കൂളിലെ ശ്രേയ സാജു രണ്ടാം സ്ഥാനവും ഇന്ത്യൻ സ്കൂളിലെ അനന്യ കുന്നത്തുപറമ്പ് മൂന്നാം സ്ഥാനവും ന്യൂ മില്ലേനിയം സ്കൂളിലെ പാർത്തി ജെയിൻ നാലാം സ്ഥാനവും ഗൗരവി കാളിഹാരി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ് നാലിൽ ന്യൂ ഇന്ത്യൻ സ്കൂളിലെ ആഞ്ജലിൻ രമീഷ ഒന്നാം സ്ഥാനവും ഇന്ത്യൻ സ്കൂളിലെ ശിൽപ സന്തോഷ് രണ്ടാം സ്ഥാനവും ന്യൂ മില്ലേനിയം സ്കൂളിലെ സുമിത്ത് തച്ചേടത്തു സാം മൂന്നാം സ്ഥാനവും ജി. ഇഷിത മഹി നാലാം സ്ഥാനവും ഇന്ത്യൻ സ്കൂളിലെ അനുഷ സൈനി അഞ്ചാം സ്ഥാനവും നേടി. ഗ്രൂപ് അഞ്ചിൽ കാതറിൻ ബാസിഗ് പജെ ഒന്നാം സ്ഥാനവും നിതാഷ ബിജു രണ്ടാം സ്ഥാനവും വികാസ് കുമാർ ഗുപ്ത മൂന്നാം സ്ഥാനവും ജീസസ് റാമോസ് തേജദ നാലാം സ്ഥാനവും ഭൂപേന്ദ്ര പതക് അഞ്ചാം സ്ഥാനവും
നേടി.
(ഒന്നു മുതൽ അഞ്ചു വരെ ക്രമത്തിൽ)
ഗ്രൂപ് 1: എം.ആർ. മുഹമ്മദ് അർമാൻ, മീനാക്ഷി നമ്പ്യാർ, വി. മൻഹ റഹ്മാൻ, അരുന്ധതി വിശാഖ്, ശ്രീജൻ സിംഗാൾ (എല്ലാവരും ഇന്ത്യ).
ഗ്രൂപ് 2: ടി.പി. ശ്രീപാർവതി, അനിക എസ്. നായർ, ആന്യ ജയ്സ്വാൾ (എല്ലാവരും ഇന്ത്യ), ഒലുപതഗെ തെഹര ബിനുലി ഡി സിൽവ (ശ്രീലങ്ക), കെ.വി. വൈഗ (ഇന്ത്യ).
ഗ്രൂപ് 3: എൽ.എം. കുശാൽ (ഇന്ത്യ), വർഷ എസ്. മേനോൻ (ഖത്തർ), ഭാഗ്യ സുധാകരൻ (ഇന്ത്യ), അലോന സൺസൺ (യു.കെ), കൃഷ്ണ അശോക് കുമാർ (ഖത്തർ).
ഗ്രൂപ് 4: ബി.പി. കാർത്തിക മഹേഷ് കുമാർ (ഖത്തർ), ലക്ഷ്യ നായിക്, എം. ഗംഗ (ഇരുവരും ഇന്ത്യ), ജാസ്പർ ജോൺ എലാഗോ (ഫിലിപ്പീൻസ്), സഞ്ജയ് ഊരകം ഷൈജൻ
(ഖത്തർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.