ഐ.സി.ആർ.എഫ് വനിതാ ഫോറം കെ.സി.എയുമായി സഹകരിച്ച് നടത്തിയ വനിതാ ദിനം
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) വനിതാ ഫോറം, കേരള കാത്തലിക് അസോസിയേഷൻ(കെ.സി.എ) നുമായി സഹകരിച്ച് 2025 മാർച്ച് 15ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. താഴ്ന്ന വരുമാനക്കാരായ 60 ഓളം വീട്ടുജോലിക്കാർ കെ.സി.എ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി വിവിധ ഗെയിമുകളും കലാപ്രകടനങ്ങളും ആസ്വദിച്ചു. ഇഫ്താർ കിറ്റുകൾക്കൊപ്പം എല്ലാ പങ്കാളികൾക്കും ഗുഡി ബാഗുകളും നൽകി. കെ.സി.എയിലെയും ഐ.സി.ആർ.എഫിലെയും ഭാരവാഹികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. സ്ത്രീകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഐ.സി.ആർ.എഫ് വിമൻസ് ഫോറം പരിശ്രമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ആർ.എഫ് വിമൻസ് ഫോറത്തെ 32225044 / 39587681 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.