സാന്ത്വനം പെയ്ൻ ആൻഡ് പാലിയേറ്റിവ് തുറയൂർ ഇഫ്താർ മീറ്റിൽനിന്ന്
മനാമ: കോഴിക്കോട് ജില്ലയിലെ തുറയൂർ പയ്യോളി അങ്ങാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ബഹ്റൈൻ ചാപ്റ്റർ കുടുംബ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.
മആമീറിൽ നടന്ന ഇഫ്താർ സംഗമം തുറയൂർ നിവാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയമായി. ഇഫ്താർ മീറ്റിൽ കരിം പുളിയൻങ്കോട് സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സിറാജ് പള്ളിക്കര റമാദാൻ സന്ദേഷവും, സാലിഹ് മുണ്ടാളി (ഫുഡ് സിറ്റി) ആശംസയും നിർവഹിച്ചു. രാജൻ മലോൽ, പി.ടി അബ്ദുല്ല, ഡോ. നൗഫൽ ഇടപ്പള്ളി, ജാഫർ മുണ്ടാളി, മോഹനൻ കുനിയിൽ, രാമകൃഷ്ണർ വി.പി, സിറാജ് കിത്തോടി, സമദ് ഇളവന, അബ്ബാസ് അട്ടക്കുണ്ട്, സമദ് എസ്.കെ, ഫൈസൽ തോലെരി, അഷാറഫ് കെ.കെ, ഖാലിദ് എ.എം, രാജീവൻ തുറയൂർ, പി.ടി. സുരേഷ്, ദീലീഷ്, അദീബ് പി.ടി, ചെത്തിൽ അഹമ്മദ്, ഹംസ പട്ടേൽ, ശശി പാലിയാടി, അക്ബർ പി., അസീസ് എം. റിയാസ് പറയ്ക്കുനി സിജേഷ്, സുബൈർ കണ്ണമ്പത്ത് എന്നിവർ നേതൃത്വം നൽകി. ഹരീഷ് പി.കെ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.