മനാമ: ബഹ്റൈനിലെ ആദ്യത്തെ ശാസ്ത്രീയ കല അഭ്യസിപ്പിക്കുന്ന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്സ് (ഐ.ഐ.പി.എ) പതിനഞ്ചാം വാർഷിക ദിനം ആഘോഷിച്ചു. കെ.സി.എ ഓഡിറ്റിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇരുനൂറ്റമ്പതിലേറെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വായ്പ്പാട്,ഉപകാരണസംഗീതം,ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി, കഥക് എന്നീ ഇനങ്ങൾ അവതരിപ്പിക്കപ്പെട്ടു. ചിത്രകലാ വിഭാഗം വിദ്യാർഥികളുടെ ചിത്ര പ്രദർശനവും ആഘോഷത്തിന് കൊഴുപ്പേകി. ഐ.ഐ.പി.എ ചെയർമാൻ മേജർ.ജനറൽ ഡോക്റ്റർ മുബാറക് നജം മുഖ്യാതിഥിയായി പങ്കെടുത്തു. കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.