മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്, അൽ നഈം ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ, ഇമാം ഹുസൈൻ (എ.എസ്) രക്തദാന കാമ്പയിൻ നടത്തി. മനാമ സെൻട്രലിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പുതുതായി ആരംഭിച്ച ഒമ്പതാമത് ശാഖയിലാണ് കാമ്പയിൻ നടന്നത്. നിരവധിപേർ രക്തം ദാനംചെയ്തു.
ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ മജീദ് അൽ അവധി ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ജാഫരി എൻഡോവ്മെന്റ് ഡയറക്ടറേറ്റ് പ്രസിഡന്റ് യൂസിഫ് ബിൻ സാലിഹ് അൽ സലേഹ്, ഗവൺമെന്റ് ഹോസ്പിറ്റൽസ് ഡെപ്യൂട്ടി സി.ഇ.ഒ രാജാ അൽ യൂസിഫ്, ഡെപ്യൂട്ടി ചീഫ് മെഡിക്കൽ സർവിസസ് ഓഫിസർ ഡോ. രാജ അഹമ്മദ് സാലിഹ് അൽ നുഐമി, ഇമാം ഹുസൈൻ, കാമ്പയിൻ സുപ്രീം കമ്മിറ്റി മേധാവി ഡോ. ഫാദൽ അൽ നാഷി തുടങ്ങിയവർ സന്നിഹിതരായിരുന്നു.മനാമയിൽ പുതുതായി ആരംഭിച്ച അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ രക്തദാന കാമ്പയിൻ സംഘടിപ്പിക്കുന്നതിൽ ഗ്രൂപ്പിന്റെ സന്തോഷം അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.