മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ 2022 - 23 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടക്കും. കേരള സർക്കാറിന്റെ എക്സ്റ്റേണൽ കോഓപറേഷൻ സ്പെഷൽ ഡ്യൂട്ടി ഓഫിസറും നെതർലെൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡറുമായ വേണു രാജാമണി സൂം ഫ്ലാറ്റ് ഫോമിലൂടെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘടനം നിർവഹിക്കും. ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റും കേരള സർക്കാറിന്റെ ഈ വർഷത്തെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് ജേതാവുമായ ജോൺ മത്തായിയെ ചടങ്ങിൽ ആദരിക്കും.
ബാബു കുഞ്ഞിരാമൻ (ചെയ.), എബ്രഹാം സാമുവേൽ (പ്രസി.), വി. പ്രേംജിത് (ജന. സെക്ര.), ജിജോ ബേബി (ട്രഷ.), ഹരീഷ് നായർ (വൈസ് പ്രസി.), കെ. ജെയ്സൺ (വൈസ് (പ്രസി.), ദീപ ജയചന്ദ്രൻ (വൈസ് ചെയർപേഴ്സൻ), വിനയചന്ദ്രൻ നായർ (വൈസ് ചെയർ.), വിനോദ് നാരായൺ (വൈസ് ചെയർ.), അവിനാഷ് രാജ് (അസോസിയറ്റ് സെക്രട്ടറി), അബ്ദുല്ല ബെല്ലിപാടി, എബി തോമസ്, ആഷ്ലി കുര്യൻ, ദിലീഷ് കുമാർ, ഗണേഷ് നമ്പൂതിരി, കെ.എസ്. ബൈജു, രാജീവ് വെള്ളിക്കോത്ത് (മെംബർമാർ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. പുതുതായി രൂപവത്കരിച്ച വനിതാ ഫോറം ഭാരവാഹികൾ: സുവിത രാകേഷ് (പ്രസി.), രജിത അനി (സെക്ര.), ശ്രീവിദ്യ വിനോദ് (ട്രഷറർ) കൃപ രാജീവ് (വൈസ് പ്രസി.), രമ സന്തോഷ് (അസ്സോ. സെക്ര.), ജോബി ഷാജൻ (മെംബർഷിപ്പ് സെക്രട്ടറി), ഭവിഷ അനൂപ് (കൾച്ചറൽ സെക്രട്ടറി), ഉമാ ഉദയൻ, സ്വാതി പ്രമോദ്, രജനി ശ്രീഹരി, രമ്യ ബിനോജ്, രാഖി രാഘവ് (മെംബർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.