മനാമ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും വലിയ കണക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. 3,616 കേസുകളാണ് കഴിഞ്ഞദിവസം മാത്രം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം മേയ് 29ന് രജിസ്റ്റർ ചെയ്ത 3,274 കേസുകളിൽ നിന്ന് ചൊവ്വാഴ്ച 3,459 കേസുകളാണ് രേഖപ്പെടുത്തിയത്, ഇത് 462 ശതമാനം വർധിച്ചു.
2,588 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ വീണ്ടെടുക്കപ്പെട്ടവരുടെ എണ്ണം 2,95,800 ആയി. രാജ്യത്ത് 27,106 സജീവ കേസുകളുണ്ട്. അതിൽ 76 പേർ ആശുപത്രിയിൽ ചികിത്സയിലാണ്, 12 പേർ ഗുരുതരാവസ്ഥയിലാണ്. ബഹ്റൈനിൽ ഇതുവരെ 3,24,304 കേസുകൾ രജിസ്റ്റർ ചെയ്യുകയും 85,24,834 ടെസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.