മനാമ: പൊതുസഭ്യതക്ക് നിരക്കാത്ത പ്രവർത്തനങ്ങളിലേർപ്പെട്ട 25 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് കീഴിലെ ആന്റി ഹ്യൂമൺ ട്രാഫിക്കിങ് ആൻഡ് പ്രൊട്ടക്ടിങ് പബ്ലിക് മോറൽസ് അതോറിറ്റിയാണ് പൊതുസ്ഥലത്ത് സഭ്യതക്ക് നിരക്കാത്ത പ്രവർത്തനം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നടപടിക്കെതിരെ അന്വേഷണമാവശ്യപ്പെട്ടത്. പരാതിപ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നാണറിയുന്നത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ 555 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. വിളിക്കുന്നവരുടെ വിവരം രഹസ്യമാക്കി സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.