മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ആശാവഹമാണെന്ന് മന്ത്രി വിലയിരുത്തി.
കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സാധ്യതകളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്തു. ഇരുരാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയിൽ വന്നു. കൂടിക്കാഴ്ചയിൽ ഏഷ്യ, പെസഫിക് വിഭാഗം മേധാവി ഫാതിമ അബ്ദുല്ല അദ്ദാഇനും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.