ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് എ​ട്ടി​ന്

മ​നാ​മ: ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ എം​ബ​സി അ​ങ്ക​ണ​ത്തി​ലാ​ണ് പ​രി​പാ​ടി. അം​ബാ​സ​ഡ​ർ വി​നോ​ദ് കു​മാ​ർ ജേ​ക്ക​ബ്, കോ​ൺ​സു​ല​ർ ടീം ​അം​ഗ​ങ്ങ​ൾ, അ​ഭി​ഭാ​ഷ​ക പാ​ന​ൽ തു​ട​ങ്ങി​യ​വ​ർ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ പ​രാ​തി​ക​ളും ആ​വ​ശ്യ​ങ്ങ​ളും തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളും കേ​ൾ​ക്കും.

പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​വി​ലെ ഒ​മ്പ​തി​ന് എം​ബ​സി​യി​ലെ​ത്ത​ണം. ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. മു​ൻ​കൂ​ട്ടി അ​പ്പോ​യ്ന്റ്മെ​ന്റ് എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​തേ​സ​മ​യം, പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും മാ​ർ​ച്ച് ആ​റി​ന​കം wel2.bahrain@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് മെ​യി​ൽ അ​യ​ച്ചാ​ൽ എ​ളു​പ്പ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Indian embassy Open house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.