മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ ഏകദേശം 40 ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു. കമ്യൂണിറ്റി അംഗങ്ങൾക്ക് അംബാസഡർ ദീപാവലി ആശംസകൾ നേർന്നു.
കഴിഞ്ഞ ഓപൺ ഹൗസിൽ ലഭിച്ച കേസുകളെക്കുറിച്ച് സമ്മേളനത്തിൽ വിശദീകരിച്ചു. 13 വർഷമായി സ്ട്രെച്ചറിലായിരുന്ന രോഗിയെ എംബസിയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. ഇതടക്കം നിരവധി പരിഹരിക്കപ്പെടാതെ കിടന്ന വിഷയങ്ങളിൽ തീർപ്പുണ്ടാക്കി.
നവംബർ 14ന് ഉച്ചകഴിഞ്ഞ് 3.30ന് എംബസി പരിസരത്ത് മനുഷ്യക്കടത്ത് സംബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ അംബാസഡർ കമ്യൂണിറ്റി അംഗങ്ങളോട് അഭ്യർഥിച്ചു.
പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.