മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ഈദ് ആശംസ നേർന്നു. സൗഹൃദരാജ്യമായ ബഹ്റൈനിലെ ജനങ്ങളെയും അദ്ദേഹം ആശംസകൾ അറിയിച്ചു.
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മുസ്ലിംകൾ ആഘോഷിക്കുന്ന ഈദ് അൽ അദ്ഹ ത്യാഗത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെ ഓർമിപ്പിക്കുന്നതാണെന്നും സമാധാനപൂർണമായ ലോകം കെട്ടിപ്പടുക്കാൻ ഈ മൂല്യങ്ങൾ സഹായകരമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.