ഇന്ത്യൻ സ്‌കൂളിൽ ഫെയർ വഴി രാഷ്​ട്രീയ മുതലെടുപ്പിന്​ ശ്രമമെന്ന്​ യു.പി.പി.രക്ഷിതാക്കൾ വിഭാഗം

മനാമ: ഇന്ത്യൻ സ്‌കൂൾ ഫെയർ സംബന്ധമായി കഴിഞ്ഞ ദിവസം സ്​കൂൾ അധികൃതർ വിളിച്ച യോഗം രക്ഷിതാക്കളുടെ പങ്കാളിത്തമില്ലായ്മ കൊണ്ട് പരാജയമായി മാറിയെന്ന്​ യു.പി.പി (രക്ഷിതാക്കൾ വിഭാഗം) ആരോപിച്ചു.13,000 ഓളം കുട്ടികളുള്ള സ്​കൂളി​​​െൻറ ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗത്തിൽ 50 ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്. ഇതിൽ അധികവും രക്ഷിതാക്കളല്ലാത്തവരും സ്വന്തം ബിസിനസ്​ താൽപര്യങ്ങളുള്ളവരും ആയിരുന്നു.  ഇന്ത്യൻ സ്‌കൂളി​​​െൻറ പുരോഗതിക്കായുള്ള ഏത് കാര്യങ്ങൾക്കും സഹകരിക്കുക എന്ന പ്രഖ്യാപിത നയം മുൻ നിർത്തിയാണ്​ യു.പി.പി. യോഗത്തിൽ പങ്കെടുത്തത്.

യോഗത്തിൽ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച പേരുകൾ വിവിധ കമ്മറ്റികളിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. ഇതിൽ ഫെയറിനെ പറ്റി ഒന്നും വിശദീകരിക്കാൻ കഴിഞ്ഞില്ല  എന്നതാണ് യാഥാർഥ്യം. ഒരു തയ്യാറെടുപ്പുമില്ലാതെ ധൃതിപിടിച്ച് സ്‌കൂൾ ഫെയർ ചർച്ച ചെയ്യാൻ യോഗം വിളിച്ചതിൽ അസ്വാഭാവികതയുണ്ട്. രക്ഷിതാക്കളെ യോഗത്തിൽ നിന്നും മാറ്റിനിർത്തുക എന്ന ഗൂഢലക്ഷ്യമാണ്​ ഇതിന്​ പിന്നിലെന്ന്​  സംശയിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ വർഷം  നടത്തിയ ഫെയറി​​​െൻറ കണക്കുകൾ ഇപ്പോഴും വ്യക്തമായി അവതരിപ്പിച്ചിട്ടില്ല. മുൻകാല ഭരണസമിതികളെല്ലാം വർഷാവർഷം ഫെയർ നടത്തിയും മറ്റു മാർഗങ്ങൾ സ്വീകരിച്ചും സ്‌കൂളിന് ഫണ്ട് കണ്ടെത്തിയിരുന്ന കാര്യം മറന്നാണ്​  ഈ ഭരണസമിതി ഫെയർ നടത്താൻ പോലും ബുദ്ധിമുട്ടുന്നത്.

കുട്ടികളെ കൊണ്ട് ടിക്കറ്റ് വിൽപ്പിക്കില്ല എന്ന വാഗ്​ദാനം സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വർഷം ഫെയർ നടത്തിയപ്പോഴും ഇതാണ്​ പറഞ്ഞതെങ്കിലും ടിക്കറ്റ്​ ബഹുഭൂരിപക്ഷവും വിറ്റഴിച്ചത് കുട്ടികളിലൂടെയായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ക്ലാസുകളുടെ നടത്തിപ്പിന് ഈ ഫെയർ സഹായിക്കും എന്നും മീറ്റിങിൽ പ്രഖ്യാപിക്കുകയുണ്ടായി.  മന്ത്രാലയത്തി​​​െൻറ അനുമതി വാങ്ങുകയോ ജനറൽ ബോഡിയിൽ അവതരിപ്പിക്കുകയോ ചെയ്യാത്ത ഒരു കാര്യം പറഞ്ഞ്​ ഫെയർ നടത്തുന്നത് ചൂഷണമാണ്. ഭരണ സമിതി കാലാവധി തീരാറായ  സമയത്ത്​ ഫെയർ നടത്താൻ ഒരുങ്ങുന്നത് രാഷ്​​്ട്രീയ താൽപര്യം മാത്രം മുന്നിൽ കണ്ടാണെന്നും  നേതാക്കളായ അജി ഭാസി,  സാനി പോൾ, അനീഷ് വർഗ്ഗീസ്, സുരേഷ് ദേശികൻ എന്നിവർ വാർത്താക്കുറിപ്പിൽ ആരോപിച്ചു. 

Tags:    
News Summary - indian school bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.