മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിഡിൽ സെക്ഷൻ 4, 5 ക്ലാസുകൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ആദരവ് അർപ്പിക്കുന്നതായിരുന്നു ആഘോഷം. 5 ഇസെഡ്, 5 എ ക്ലാസുകളിലെ വിദ്യാർഥികൾ പരിപാടി ഏകോപിപ്പിച്ച് ആകർഷകമായ ഇനങ്ങൾ അവതരിപ്പിച്ചു.
നിശാന്ത് എസ്. ശിശുദിന പ്രഭാഷണം നടത്തി. വിദ്യാർഥികൾ അവതരിപ്പിച്ച ശിശുദിന പരിപാടിയിലെ ചടുലമായ നൃത്തപരിപാടി ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയിലുടനീളം വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിലും അവരെ നയിക്കുന്നതിലും ക്ലാസ് ടീച്ചർമാർ പ്രധാന പങ്കുവഹിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ക്ലാസ് IV & V പ്രധാനാധ്യാപിക ആൻലി ജോസഫ് എന്നിവർ ശിശുദിന ആശംസകൾ നേർന്നും വിദ്യാർഥികളുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചും സംസാരിച്ചു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിദ്യാർഥികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.