മനാമ: ഇന്ത്യൻ സ്കൂൾ ഉർദു ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി ആൻഡ് മെംബർ-അക്കാദമിക്സ് രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ (പ്രോജക്ട് ആൻഡ് മെയിന്റനൻസ്), മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്പോർട്ട് ), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി.
സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ഉർദു വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ഉർദു കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന് വേണ്ടി സമർപ്പിതമായിരുന്നു ഉർദു ദിനം.
വകുപ്പ് മേധാവി ബാബു ഖാൻ, ഉദു അധ്യാപിക മഹാനാസ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടി ഏകോപിപ്പിച്ചു. സ്കൂൾ പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. നാലാം ക്ലാസിലെ സാറ റുകുനുദ്ദീൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു.
മയേദ ഫാത്തിമ വിവർത്തനം നൽകി. ഒമ്പതാം ക്ലാസിലെ വാർദ ഖാൻ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗം മുഹമ്മദ് നയാസ് ഉല്ല ഉർദു ഭാഷയുടെ പ്രാധാന്യത്തെയും സാംസ്കാരിക സമൃദ്ധിയെയും എടുത്തുപറഞ്ഞു. ഉർദു ദിനത്തിന്റെ ഭാഗമായി നാലു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നിരവധി മത്സരങ്ങൾ നടന്നു.
ചിത്രരചന, കളറിങ് മത്സരങ്ങൾ, കവിതാ പാരായണം, കഥ പറയൽ, പോസ്റ്റർ നിർമാണം, പ്രസംഗം എന്നിവ അതിൽ ഉൾപ്പെടുന്നു. ഹിബ നിയാസ് ഉർദു ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 4, 5 ക്ലാസുകളിലെ വിദ്യാർഥികൾ 'മേരാ പ്യാര വതൻ' എന്ന ഗാനം അവതരിപ്പിച്ചു.
ഉർദു മുസാഹിയ്യ മുഷിയാറ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ഒമ്പതാം ക്ലാസിലെ ഹുറിയ ഹൊന്നാലി നന്ദി പറഞ്ഞു. ഷാഹിദ് ക്വാമർ, ഏറം ഇർഫാൻ നഖ്വ, ഹിബ്ബ നിയാസ്, ഗുലാം മുസ്തഫ, ഹുറിയ ഹൊന്നാൽ, സാറ ഫാത്തിമ, അർജുമാൻ ബാനു, അബുദുൽ അഹദ്, വാർധ ഖാൻ, ഫാത്തിമ അൻഷ എന്നിവർ അവതാരകരായിരുന്നു. ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ശ്രീലത എസ്. നായർ, മാലാ സിങ്, കഹ്കഷൻ ഖാൻ, ഷബ്രീൻ സുൽത്താന, മഹാനാസ് ഖാൻ, സിദ്ര ഖാൻ, ശ്രീകല സുരേഷ്, നന്ദിത ദേവു സുനിൽ, സയാലി അമോദ് കേൽക്കർ, ഷീമ ആറ്റുകണ്ടത്തിൽ, ഗംഗാകുമാരി, ഗിരിജ വ്യാസ്, ജൂലി വിവേക് എന്നിവരും സംഘാടക സമിതിയിലുണ്ടായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ഉർദു ദിനാഘോഷത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
• നാലാം ക്ലാസിലെ ചിത്രരചന, കളറിങ്: 1. ഫാത്തിമ അർമർ, 2.മുഹമ്മദ് ആഷാസ്, 3. ഹിഫ്സ ബാബർ.
• അഞ്ചാം ക്ലാസിലെ ഉർദു കവിതാ പാരായണം: 1. ഇസ്മായിൽ സുഹേബ് , 2. മഹിറ ഫാത്തിമ , 3. ലിയാന ഫാത്തിമ.
• ആറാം ക്ലാസിലെ ഉർദു കഥ പറയൽ: 1. ആസാദ് മുഹമ്മദ് ,2. അഫ്സ മസൂദി, 3. മുഹമ്മദ് ഹർ.
• ഏഴാം ക്ലാസിനുള്ള പോസ്റ്റർ നിർമാണം: 1. മറിയം റിസ്വാൻ ,2. ആയിഷ സയ്യിദ്.3.ഹാജിറ റുക്നുദ്ദീൻ.
• എട്ടാം ക്ലാസിലെ കൈയക്ഷരം: 1. ആഫിയ കാഷിഫുദ്ദീൻ 2. ഏറം ഇർഫാൻ, 3. മർവ ഫാറൂഖ്.
• ഒമ്പതാം ക്ലാസിലെ ഉർദു പ്രസംഗം: 1. ഹിബ്ബ നിയാസ് 2. സാറാ ഫാത്തിമ, 3. മൻഹ അഷ്റഫ്.
• പത്താം ക്ലാസിലെ ഉർദു ക്വിസ്: 1. അബ്ദുൽ അഹദ്, 2. ഫാത്തിമ അൻഷ, 3. സിംറ മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.