മനാമ: ഇന്ത്യൻ സ്കൂൾ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. വിദ്യാർഥികൾ ഓൺലൈനായി വിവിധ യോഗ അഭ്യാസ മുറകൾ പരിശീലിച്ചു. യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. ഓരോ വ്യക്തിയുടെയും സമഗ്ര ആരോഗ്യത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിൽ അവബോധം സൃഷ്ടിക്കുകയാണ് യോഗയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ആത്യന്തിക സന്തോഷവും സമതുലിതമായ ജീവിതവും കൈവരിക്കാൻ യോഗ പരിശീലനം സഹായിക്കുമെന്ന് സ്കൂൾ സെക്രട്ടറി സജി ആൻറണി പറഞ്ഞു. മനുഷ്യരാശിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗ പ്രധാനമാണെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു.
ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ആർ. ചിന്നസാമി യോഗമുറകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കായിക വകുപ്പ് മേധാവി സൈക്കത്ത് സർക്കാറും മറ്റു കായിക അധ്യാപകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.