ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ ഫെ​യ​റി​െ​ന്റ സ​മാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന് 

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ ഫെ​യ​റി​ന് ഉ​ജ്ജ്വ​ല സ​മാ​പ​നം

മ​നാ​മ: മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഒ​രു​ക്കി​യ മെ​ഗാ ഫെ​യ​റി​നും ഫു​ഡ് ഫെ​സ്റ്റി​വ​ലി​നും വി​ജ​യ​ക​ര​മാ​യ പ​ര്യ​വ​സാ​നം. സ​മാ​പ​ന​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച മേ​ള ആ​സ്വ​ദി​ക്കാ​ൻ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​സ​ഞ്ച​യം ഇൗ​സ ടൗ​ൺ കാ​മ്പ​സി​ൽ എ​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡ്‌ ഗാ​യി​ക ഭൂ​മി ത്രി​വേ​ദി​യും സം​ഘ​വും ന​യി​ച്ച സം​ഗീ​ത​നി​ശ​യും സ​ഹൃ​ദ​യ സം​ഘ​ത്തി​​ന്റെ നാ​ട​ൻ​പാ​ട്ടു​ക​ളും അ​ര​ങ്ങേ​റി. ജ​ന​കീ​യ ക​ലാ​രൂ​പ​മാ​യ ഒ​പ്പ​ന​യും റി​ഫ കാ​മ്പ​സ്‌ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഗോ​വ​ൻ​നൃ​ത്ത​വും കാ​ണി​ക​ളെ ആ​ക​ർ​ഷി​ച്ചു.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മെ​ഗാ ഫെ​യ​റി​ൽ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി

 

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ-​അ​പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം റി​സ്ക് അ​സൈ​ൻ​മെ​ന്റ് ആ​ൻ​ഡ് ലീ​ഗ​ൽ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ റീം ​അ​ൽ സാ​നെ​യി, സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ് പ്രേ​മ​ല​ത, അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, എം.​എ​ൻ രാ​ജേ​ഷ്, വി. ​അ​ജ​യ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ഖു​ർ​ഷീ​ദ് ആ​ലം, മു​ഹ​മ്മ​ദ് ന​യ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സി, ഫെ​യ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​കെ. ഷാ​ന​വാ​സ്, സ്റ്റാ​ർ വി​ഷ​ൻ ചെ​യ​ർ​മാ​ൻ സേ​തു​രാ​ജ് ക​ട​ക്ക​ൽ എ​ന്നി​വ​ർ സ​മാ​പ​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മെ​ഗാ​ഫെ​യ​ർ സു​വ​നീ​റി​ന്റെ പ്ര​കാ​ശ​നം സു​വ​നീ​ർ എ​ഡി​റ്റ​ർ ബി​നോ​ജ് മാ​ത്യു, സ്റ്റാ​ഫ് എ​ഡി​റ്റ​ർ ഒ.​പി. ശ്രീ​സ​ദ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യാ​തി​ഥി നി​ർ​വ​ഹി​ച്ചു. സ്‌​കൂ​ൾ അ​ധ്യാ​പി​ക​മാ​രാ​യ പ്ര​ജീ​ഷ ആ​ന​ന്ദ്, സ​വി​ത രാ​ജേ​ഷ്, സു​മി മേ​രി ജോ​ർ​ജ്, കെ.​ടി. അ​മ​ല എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. 

Tags:    
News Summary - Indian School Mega Fair concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.