മനാമ: ഉത്സവാന്തരീക്ഷത്തിൽ ഇന്ത്യൻ സ്‌കൂൾ മെഗ ഫെയറിന് തുടക്കമായി. വൈകീട്ട് ആറുമണിയോടെ തന്നെ നിരവധി പേർ ഫെയർ നടക്കുന്ന ഇൗസ ടൗൺ സ്കൂളിൽ എത്തി തുടങ്ങിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, ബഹ്റൈൻ പോളിടെക്നിക് ചെയർമാൻ ശൈഖ് ഹിഷാം ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ, സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ അഹ്ലം അഹ്മദ് അൽ അമീർ, ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഫസ്റ്റ് ലഫ്. ഖുലൂദ് യഹ്യ ഇബ്രാഹിം അബ്ദുല്ല, എൽ.എം.ആർ.എ സി.ഇ. ഒ ഉസാമ അബ്ദുല്ല അൽ അബ്സി തുടങ്ങിയവർ സംബന്ധിച്ചു. മൊത്തം 60 ഒാളം സ്റ്റാളുകളാണുള്ളത്.
ഉദ്ഘാടന ചടങ്ങിന് ശേഷം കലാമേളയിൽ വിജയിച്ച കുട്ടികളുടെ നൃത്തപരിപാടികൾ അരങ്ങേറി. തുടർന്ന് നകാഷ് അസീസ് നേതൃത്വം നൽകിയ സംഗീത നിശ നടന്നു. പിന്നണി ഗായകരായ ശ്രീനിവാസും ജോത്സനയും വിഷ്ണു രാജും നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീതനിശ ഇന്ന് നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ രുചിഭേദങ്ങൾ പ്രകടമാകുന്ന ഫുഡ് സ്റ്റാളുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. വൈകീട്ട് ആറുമുതൽ പതിനൊന്നു മണി വരെയാണ് ഫെയർ സമയം. വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കിയത് െഫയറിന് എത്തുന്നവർക്ക് സൗകര്യമായി. ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള നാഷണൽ സ്റ്റേഡിയത്തിലും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ കാമ്പസിൽ നിന്നും നാഷണൽ സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ വിജ്ഞാന പ്രദമായ സ്റ്റാളുകളും എൽ.എം.ആർ.എയുടെയും ഇന്ത്യൻ എംബസിയുടെയും ഗതാഗത വിഭാഗത്തിെൻറയും പ്രാതിനിധ്യവും മേളയിലുണ്ട്. രണ്ടു ദിനാറാണ് പ്രവേശന ടിക്കറ്റ് നിരക്ക്. ഇന്ന് നടക്കുന്ന റാഫിൾ ഡ്രോയിൽ ജേതാവിന് മെഗ സമ്മാനമായി കാർ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.