ഇന്ത്യൻ സ്‌കൂൾ പുസ്​തകവാരം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്​കൂളിൽ വാർഷിക പുസ്​തക വാരാചരണം നടന്നു. ഇൗസ ടൗൺ കാമ്പസിൽ നടന്ന പരിപാടികൾക്ക്​ ലൈബ്രറി ആൻറ്​ ഇ ൻഫർമേഷൻ സയൻസ് വിഭാഗം നേതൃത്വം നൽകി. ഇതി​​​െൻറ ഭാഗമായി ശൈഖ്​ ഇൗസ ലൈബ്രറിയിൽ പുസ്​തകോത്സവം സംഘടിപ്പിച്ചു. ജനവരി ആറു മുതൽ പത്തുവരെ നടന്ന ആഘോഷങ്ങളുടെ ഭാഗമായ പുസ്​തകോ ത്സവം സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി ഉദ്ഘാടനം ചെയ്​തു.


സ്​റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് ടീച്ചർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു . ബുക്ക് മാർട്, ബാർനെസ് ആൻറ്​ നോബിൾ, മജസ്​റ്റിക് ബുക്ക് ഷോപ്പ്​, സിറ്റി ബുക്‌ഷോപ്പ്​ തുടങ്ങിയ സ്​ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. പുസ്​തകവാരാചരണത്തി​​​െൻറ ഭാഗമായി ഇംഗ്ലിഷ് രചന മത്സരങ്ങൾ നടത്തി. കവർ പേജ് ഡിസൈൻ, പുസ്​തക നിരൂപണം, ബുക്ക് മാർക്ക് നിർമാണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പുതിയ പുസ്​തകങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക് അറിവുകൾ ലഭിക്കാൻ പുസ്​തകമേള സഹായകമായെന്ന്​ സംഘാടകർ പറഞ്ഞു. നിരവധി കുട്ടികൾ മേള ഉപയോഗപ്പെടുത്തി. വിദ്യാർഥികളുടെ വായനക്ക്​​ പ്രചോദനം നൽകാനുള്ള പരിപാടികൾ ഭാവിയിലും സംഘടിപ്പിക്കുമെന്ന്​ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - indian school pusthakavaram-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.