ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഭൗ​മ​ദി​നം

ആ​ച​രി​ക്കു​ന്നു

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് ആരോഗ്യ സുരക്ഷ വാരം ആഘോഷിച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഏ​പ്രി​ൽ 16 മു​ത​ൽ 20 വ​രെ ‘ആ​രോ​ഗ്യ, സു​ര​ക്ഷ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വാ​രം' ആ​ഘോ​ഷി​ച്ചു.ആ​രോ​ഗ്യ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സ​ജീ​വ​മാ​യി പ​ങ്കു​കൊ​ണ്ടു. ചെ​ടി​ക​ൾ വ​ള​ർ​ത്തു​ക, പാ​ഴ്വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. സു​ര​ക്ഷ നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബാ​ഡ്ജു​ക​ൾ ധ​രി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തും പ്ര​ധാ​ന​പ്പെ​ട്ട ഫോ​ൺ ന​മ്പ​റു​ക​ൾ പ​ഠി​ക്കു​ന്ന​തും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ന​ല്ല ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ, സ്കൂ​ൾ അ​ച്ച​ട​ക്കം, ന​ല്ല പെ​രു​മാ​റ്റം, പ​ദ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ബു​ള്ള​റ്റി​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. വാ​യി​ക്കാ​നു​ള്ള പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും വാ​യ​ന​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നെ കു​റി​ച്ചും കു​ട്ടി​ക​ൾ സം​സാ​രി​ച്ചു. ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ടോ​ക്ക് ഷോ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ദി​വ​സം മാ​റ്റി​വെ​ച്ചി​രു​ന്നു. ജ​ലം സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണം, പ്ലാ​സ്റ്റി​ക്കി​ന്റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ എ​ന്നി​വ കു​റ​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത വേ​ള​യി​ൽ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ഓ​ഫ് ചെ​യ്യു​ന്ന​തി​ന്റെ പ്രാ​ധാ​ന്യം അ​വ​ർ മ​ന​സ്സി​ലാ​ക്കി. സു​സ്ഥി​ര ആ​വാ​സ​വ്യ​വ​സ്ഥ സം​ബ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ൾ മി​ക​ച്ച രീ​തി​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന ഡ്രോ​യി​ങ്ങും ക​ള​റി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ട്ടി​ക​ൾ ആ​സ്വ​ദി​ച്ചു. ഭൗ​മ​ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു.

‘സേ​വ് വാ​ട്ട​ർ സേ​വ് എ​ർ​ത്ത്’ എ​ന്ന ഭൗ​മ​ദി​ന പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സെ​ഷ​നും ന​ട​ന്നു. ആ​രോ​ഗ്യം, സു​ര​ക്ഷ, പ​രി​സ്ഥി​തി എ​ന്നി​വ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ്കൂ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ പ​റ​ഞ്ഞു.സ്‌​കൂ​ളി​ൽ ആ​രോ​ഗ്യ-​സു​ര​ക്ഷി​ത​ത്വ ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണം മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച റി​ഫ സ്‌​കൂ​ൾ ടീ​മി​നെ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Indian School Rifa Campus celebrated Health and Safety Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT