യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

ഇ​ന്ത്യ​ൻ സ്കൂ​ൾ: നൂ​റു​ദി​ന സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് യു.​പി.​പി

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ യു​നൈ​റ്റ​ഡ് പാ​ര​ന്റ്സ് പാ​ന​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ നൂ​റു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ദ്യ​ത്തെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ ആ​ദ്യ അ​ജ​ണ്ട ഫീ​സ് കു​റ​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യാ​യി​രി​ക്കും.

നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ ടോ​യ്‌​ല​റ്റു​ക​ൾ ശു​ചി​ത്വ​മു​ള്ള​താ​ക്കു​ന്ന​തി​ന് തു​ട​ക്കം കു​റി​ക്കും. സു​താ​ര്യ​മാ​യ​തും പു​തി​യ ആ​പ് സം​വി​ധാ​ന​ത്തോ​ടെ​യു​മു​ള്ള ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടും. ക്ലാ​സ് മു​റി​ക​ളി​ലെ​യും ബ​സു​ക​ളി​ലെ​യും എ​യ​ർ​ക​ണ്ടീ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ക​ച്ചും കാ​ര്യ​ക്ഷ​മ​യു​ള്ള​താ​ക്കും, റി​ഫ കാ​മ്പ​സി​ലും ഇ​സാ ടൗ​ൺ കാ​മ്പ​സി​ലും സ്മാ​ർ​ട്ട് ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്ക​മി​ടും, പു​തി​യ അ​ഡ്മി​ഷ​ന് ഏ​ക​ജാ​ല​ക സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന് ഇ​ട​നി​ല​ക്കാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും, വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​വും അ​ച്ച​ട​ക്ക നി​ല​വാ​ര​വും ഉ​യ​ർ​ത്താ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും, അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും പ​ഠ​ന വി​ഷ​യ​ങ്ങ​ളി​ലു​ൾ​പ്പെ​ടാ​ത്ത ജോ​ലി​ഭാ​രം കു​റ​ക്കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ആ​ദ്യ നൂ​റു​ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കും.

ഫീ​സ് അ​ട​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​ന്റെ പേ​രി​ൽ വോ​ട്ടു​ചെ​യ്യാ​ൻ ര​ക്ഷി​താ​ക്ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും അ​ത് തി​രു​ത്ത​ണ​മെ​ന്നും യു.​പി.​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്നും നീ​തി​പൂ​ർ​വ​മാ​യ തീ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യ ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ർ, അ​ബ്ദു​ൽ മ​ൻ​ഷീ​ർ, ജാ​വേ​ദ് ടി.​സി.​എ, യു.​പി.​പി നേ​താ​ക്ക​ളാ​യ എ​ഫ്.​എം. ഫൈ​സ​ൽ,ജ്യോ​തി​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Indian School: UPP to implement 100-day comprehensive development program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT