വിലക്കയറ്റം തടയണം

ഇ​ന്ത്യ​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് വി​ല വ​ർ​ധി​ച്ച​തി​ന്റെ ഫ​ല​മാ​യി ജ​ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം ദു​രി​ത​ത്തി​ലാ​ണ്. വ​ൻ​കി​ട മു​ത​ലാ​ളി​മാ​ർ ബാ​ങ്കി​ൽ​നി​ന്ന് ലോ​ൺ എ​ടു​ത്തു തി​രി​ച്ച​ട​ക്കാ​തെ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്നു. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ മേ​ൽ ഈ ​ന​ഷ്ട​ങ്ങ​ളു​ടെ നി​കു​തി​ഭാ​രം ചു​മ​ത്തു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണ്. എ​ന്നി​രു​ന്നാ​ലും പൊ​തു​ജ​ന​ങ്ങ​ൾ സ​ർ​ക്കാ​റി​ന് കൊ​ടു​ക്കേ​ണ്ട കെ​ട്ടി​ട നി​കു​തി, ഭൂ​നി​കു​തി തു​ട​ങ്ങി​യ​വ അ​ത​ത് സ​മ​യ​ത്ത് കൃ​ത്യ​മാ​യി അ​ട​ക്കേ​ണ്ട​തു​ണ്ട്. സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ലോ​ക ബാ​ങ്കി​ൽ​നി​ന്നും ഐ.​എം.​എ​ഫി​ൽ​നി​ന്നും ക​ടം വാ​ങ്ങു​ക​യും പ​ലി​ശ ഇ​ന​ത്തി​ൽ മാ​ത്രം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. അ​തു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ സ​ർ​ക്കാ​റി​ന് കൊ​ടു​ക്കേ​ണ്ട നി​കു​തി സ​മ​യ​ബ​ന്ധി​ത​മാ​യി അ​ട​ക്കു​ക​യും സ​ർ​ക്കാ​ർ അ​നാ​വ​ശ്യ ​ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കി നി​കു​തി പ​ണം രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. കു​ത്ത​ക മു​ത​ലാ​ളി​മാ​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളാ​തെ സ​ർ​ക്കാ​റി​ലേ​ക്ക് ക​ണ്ടു​കെ​ട്ടാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണം.

Tags:    
News Summary - Inflation must be curbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.