സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും ഡെ​ന്റ​ൽ ചെ​ക്ക​പ്പും വെ​ള്ളി​യാ​ഴ്ച

മ​നാ​മ: അ​ന​ന്ത​പു​രി അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്റൈ​നി​ലെ മി​ഡി​ൽ ഈ​സ്റ്റ് -ശാ​ന്തി​ഗി​രി ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ ആ​യു​ർ​വേ​ദി​ക് മെ​ഡി​ക്ക​ൽ ക്യാ​മ്പും ദ​ന്ത പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ക്കു​ന്നു. 29ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​രു​മ​ണി​വ​രെ ഹി​ദ്ദ് മി​ഡി​ൽ ഈ​സ്റ്റ് ഹോ​സ്പി​റ്റ​ലി​ലാ​ണ് ക്യാ​മ്പ് ന​ട​ത്തു​ക. ക്യാ​മ്പി​ൽ ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ​ക്ട​ർ ജെ​യ്സി ജോ​യ്, ആ​യു​ർ​വേ​ദ ഡോ​ക്ട​ർ അ​തു​ല്യ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കും.

ബ്ല​ഡ് പ്ര​ഷ​ർ, ബ്ല​ഡ് ഷു​ഗ​ർ, ഹൈ​റ്റ് വെ​യി​റ്റ്, ആ​യു​ർ​വേ​ദ ഡോ​ക്ട​റു​ടെ സേ​വ​നം, സൗ​ജ​ന്യ ദ​ന്ത പ​രി​ശോ​ധ​ന, പ്ര​ത്യേ​ക ആ​യു​ർ​വേ​ദ ചി​കി​ത്സ തു​ട​ങ്ങി​യ​വ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്പെ​ഷ​ൽ ഡി​സ്കൗ​ണ്ട് കൂ​പ്പ​ണു​ക​ളും പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക്യാ​മ്പി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ന​ന്ത​പു​രി അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ് അ​റി​യി​ച്ചു. ക്യാ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നീ​മ- 3321 0188, സി​മി- 3360 9758, ല​ത- 3915 5771 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Free Ayurveda Medical Camp and Dental Checkup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.