മനാമ: ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച പ്രതിഭ മനാമ മേഖല ശാസ്ത്രക്ലബ് ശാസ്ത്രമേള സംഘടിപ്പിച്ചു. പ്രതിഭ സെന്ററിൽ നടന്ന പരിപാടി മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധത്തെയും ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യത്തെയും കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.
പ്രതിഭയുടെ നാല് മേഖലകളിൽ നിന്നും പങ്കെടുത്ത 25ഓളം കുട്ടികളും മുതിർന്നവരും ചേർന്ന് വിവിധതരം പരീക്ഷണങ്ങളും മോഡലുകളും ശാസ്ത്ര കുതുകികൾക്കായി പ്രദർശിപ്പിച്ചു. നിത്യ ജീവിതത്തിൽ കാണുന്നതും എന്നാൽ അത്ര തന്നെ ശ്രദ്ധകൊടുക്കാത്തതുമായ സാധാരണ കാര്യങ്ങളുടെ ശാസ്ത്ര രഹസ്യം കുട്ടികൾ അവതരിപ്പിച്ചപ്പോൾ അത് കാണികൾക്ക് നവ്യാനുഭവമായി.
പരിണാമം എന്ന വിഷയത്തിൽ ഡോ. ഹേന മുരളി സെമിനാർ അവതരിപ്പിച്ചു. ഭൂമിയിലെ ജീവന്റെ ചരിത്രം വിശദമായി സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. ശാസ്ത്ര വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന വിഡിയോ പ്രദർശനത്തോടെയാണ് ശാസ്ത്രമേള അവസാനിച്ചത്. മനാമ മേഖല ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.