മനാമ: ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കുര്യൻ ജേക്കബിനെ മന്ത്രിയുടെ ഓഫിസിൽ സ്വീകരിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതിൽ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു.
കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. പുതുതായി ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധ്യമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. എല്ലാ മേഖലകളിലും വളർച്ചയും പുരോഗതിയും നേടാൻ ബഹ്റൈന്‍ സാധ്യമാകട്ടെയെന്ന് അംബാസഡർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.