അ​മേ​സി​ങ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് കോ​മ്പി​റ്റീ​ഷ​ൻ സം​ബ​ന്ധി​ച്ച്

സം​ഘാ​ട​ക​ർ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് കോ​മ്പി​റ്റി​ഷ​ൻ 26ന്; ​ജി.​എ​സ്. പ്ര​ദീ​പ് ക്വി​സ് മാ​സ്റ്റ​ർ

ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യം

മ​നാ​മ: അ​മേ​സി​ങ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് കോ​മ്പി​റ്റി​ഷ​ൻ 26ന് ​വൈ​കീ​ട്ട് 5 മു​ത​ൽ രാ​ത്രി 10വ​രെ സ​ൽ​മാ​ബാ​ദി​ലെ ഗോ​ൾ​ഡ​ൻ ഈ​ഗി​ൾ ഹെ​ൽ​ത്ത് ക്ല​ബ്ബി​ൽ (പ​ഴ​യ ഗ​ൾ​ഫ് എ​യ​ർ ക്ല​ബ്) ന​ട​ക്കും.

പ​രി​പാ​ടി​ക്ക് ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ​യും 5 മു​ത​ൽ 12വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് ഒ​രു ടീം. ​ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണെ​ന്നും സ്​​പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന് അ​വ​സ​ര​മു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്.

ഏ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. അ​ശ്വ​മേ​ധം എ​ന്ന വി​പ​രീ​ത സ​മ​സ്യ മു​ത​ൽ വി​വി​ധ ഭാ​ര​തീ​യ ഭാ​ഷ​ക​ളി​ലും ശ്രീ​ല​ങ്ക​യി​ലും അ​ട​ക്കം അ​യ്യാ​യി​ര​ത്തി​ൽ പ​രം വൈ​ജ്ഞാ​നി​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ജി.​എ​സ്. പ്ര​ദീ​പ് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹം നി​ല​വി​ൽ കേ​ര​ള സ​ർ​ക്കാ​റി​ന്റെ വി​വി​ധ ഉ​ദ്ദേ​ശ്യ സാം​സ്കാ​രി​ക കേ​ന്ദ്രം വൈ​സ് ചെ​യ​ർ​മാ​നും ബാ​ല കേ​ര​ളം സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ക​ൺ​വീ​ന​റു​മാ​ണ്. എ​ട്ട് പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33533547, 33599050, 39662495 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Inter school quiz competition on 26; G.S. Pradeep Quiz Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.