ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ ഓ​ഫ് ദ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്​ ഓ​ഫ് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ഇ​ന്ത്യ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റു​മാ​രു​ടെ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം ഇ​ന്ന്​ തു​ട​ങ്ങും

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റു​മാ​രു​ടെ സം​ഘ​ട​ന​യാ​യ ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ ഓ​ഫ് ദ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്​ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര കോ​ൺ​ഫ​റ​ൻ​സ്​ ഇ​ന്ന്​ തു​ട​ങ്ങും. വ്യ​വ​സാ​യ, വാ​ണി​ജ്യ, ടൂ​റി​സം മ​ന്ത്രി സാ​യി​ദ്​ അ​ൽ സ​യാ​നി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മ​നാ​മ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ സ​മാ​പി​ക്കും.

വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്​​പ​ദ​മാ​ക്കി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ്​​മെൻറ്​ വി​ദ​ഗ്​​ധ​ർ, സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ, രാ​ഷ്​​ട്രീ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വും ലീ​ഡ​ർ​ഷി​പ്​ കോ​ച്ചു​മാ​യ ആ​ശി​ശ് വി​ദ്യാ​ർ​ഥി​യാ​ണ് സ​മ്മേ​ള​ന​ത്തി​ലെ ആ​ദ്യ പ്ര​ഭാ​ഷ​ക​ൻ. 'നി​ങ്ങ​ൾ​ക്കു​ള്ളി​ലെ വ്യ​ത്യ​സ്​​ത​ത​യെ ജ്വ​ലി​പ്പി​ക്കൂ'​എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം സം​സാ​രി​ക്കും. തു​ട​ർ​ന്ന് ഡെ​ലോ​യി​റ്റ്​ ഇ​ന്ത്യ ചെ​യ​ർ​മാ​നും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റു​മാ​യ പി.​ആ​ർ. ര​മേ​ഷ് ഓ​ഡി​റ്റ്, ഫി​നാ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടി​ങ്​ എ​ന്ന വി​ഷ​യ​ത്തി​ലും ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ​ത്ത് ചീ​ഫ് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഓ​ഫി​സ​ർ​മാ​രി​ൽ ഒ​രാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​ഐ.​ഡ​ബ്ല്യു പ്രൈ​വ​റ്റ് ഇ​ക്വി​റ്റി മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ മോ​ഹി​ത് റ​ൽ​​ഹാ​ൻ നേ​തൃ​ത്വ പാ​ട​വ​ത്തെ​ക്കു​റി​ച്ചും പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ്ര​മു​ഖ വാ​​ഗ്മി​ക​ളാ​യ സു​രേ​ഷ് രോ​ഹി​ര, വി​പ്രോ ലി​മി​റ്റ​ഡ് ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ ജ​തി​ൻ ദ​ലാ​ൽ, പ്ര​ശ​സ്​​ത പ്ര​ഭാ​ഷ​ക​ൻ സാ​ലേ​ഹ് ഹു​സൈ​ൻ എ​ന്നി​വ​രും വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന വ്യ​ത്യ​സ്​​ത സെ​ഷ​നു​ക​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.

ശ​നി​യാ​ഴ്ച ടി.​പി. ഓ​സ്വാ​ൾ, എ​ൻ​ജി​നീ​യ​ർ ഹു​സൈ​ൻ അ​ൽ ഷെ​ഡോ​ക്കി, ശി​വ​കു​മാ​ർ പ​ള​നി​യ​പ്പ​ൻ എ​ന്നി​വ​രും വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്​​പ​ദ​മാ​ക്കി സം​സാ​രി​ക്കും. മു​ത്തൂ​റ്റ് ​ഗ്രൂ​പ്​​ഓ​ഫ് ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജോ​ർ​ജ്​ അ​ല​ക്​​സാ​ണ്ട​ർ മു​ത്തൂ​റ്റ് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​െ​ങ്ക​ടു​ക്കും. ടി.​ഐ.​ഡ​ബ്ല്യു കാ​പ്പി​റ്റ​ൽ ​ഗ്രൂ​പ്പാ​ണ് സ​മ്മേ​ള​ന​ത്തി​െൻറ ടൈ​റ്റി​ൽ സ്​​പോ​ൺ​സ​ർ. ഇ​കെ കാ​നൂ, കെ.​പി.​എം​ജി, ​ഗ്രാ​ൻ​റ്​ തോ​ർ​ട്ട​ൺ എ​ന്നി​വ​ർ പ്ലാ​റ്റി​നം സ്​​പോ​ൺ​സ​ർ​മാ​രും, ഒ​റാ​ക്കി​ൾ ​ഗോ​ൾ​ഡ് സ്​​പോ​ൺ​സ​റു​മാ​ണ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്​ വ​ർ​ഗീ​സ്, ന​ട​ൻ ആ​ശി​ഷ്​ വി​ദ്യാ​ർ​ഥി, വൈസ്​ ചെയർപേഴ്​സൺ ശർമിള ഷേട്ട്​, സെക്രട്ടറി സ്​ഥാനുമൂർത്തി വിശ്വനാഥൻ, കെ.പി.എം.ജി മാർക്കറ്റിങ്​ ഹെഡ്​ കല്യാൺ കൃഷ്​ണൻ, ജി.ടി സീനിയർ പാർട്​ണർ ജതിൻ കാരിയ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.   

Tags:    
News Summary - International Conference of Indian Chartered Accountants today Will start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.