മനാമ: സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിലും പ്രദർശനത്തിലും മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുഐമി പങ്കെടുത്തു.
വിദ്യാഭ്യാസ വികസനം, വെല്ലുവിളികളെ അതിജീവിക്കൽ, അന്താരാഷ്ട്ര നിലവാരമനുസരിച്ച് സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം അവലോകനം ചെയ്തു.
സൗദി അറേബ്യയിലും അന്താരാഷ്ട്ര തലത്തിലുമുള്ള 253 സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ സാങ്കേതിക വിദ്യകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.