മനാമ: ‘തിരുനബി (സ): സ്നേഹം, സമത്വം, സഹിഷ്ണുത’ എന്ന ശീർഷകത്തിൽ സമസ്ത സൽമാനിയ ഏരിയ സംഘടിപ്പിച്ച ഇശ്ഖേ മദീന സ്നേഹസംഗമം സമാപിച്ചു. പരിപാടിയുടെ ഭാഗമായി പതാക ഉയർത്തൽ, മൗലിദ് പാരായണം, മദ്റസ വിദ്യാർഥികളുടെ സർഗ സംഗമം, ദഫ് പ്രദർശനം, അന്നദാനം, സമ്മാനദാനം എന്നിവയും നടന്നു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടന്ന പൊതു സമ്മേളനം പ്രസിഡന്റ് കെ.എം.എസ്. മൗലവി പറവണ്ണയുടെ അധ്യക്ഷതയിൽ
സമസ്ത കേന്ദ്ര പ്രസിഡന്റ് വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ബഷീർ ദാരിമി ഉമ്മുൽഹസം പ്രമേയ പ്രഭാഷണം നിർവഹിച്ചു. കേന്ദ്രനേതാക്കളായ ഹംസ അൻവരി മോളൂർ, എസ്.കെ. നൗഷാദ്, മുസ്തഫ കളത്തിൽ, അബ്ദു ലത്വീഫ് പയന്തോങ്ങ്, ശഹീം ദാരിമി, അബ്ദുൽ മജീദ് ചോലക്കോട് തുടങ്ങിയവരും ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ, അലി ഫൈസി, മൗസൽ മൂപ്പൻ, വിവിധ ഏരിയ നേതാക്കളായ ഇസ്മാഈൽ ഉമ്മുൽ ഹസം, ശറഫുദ്ദീൻ മാരായമംഗലം, അനസ് നാട്ടുകല്ല്, ഷബീറലി എന്നിവർ സംബന്ധിച്ചു.
അബ്ദുസ്സലാം കീഴൽ, നിസാർ വടക്കുമ്പാട്, അബ്ദുൽ കരീം പാലക്കാട്, ഫിറോസ് കണ്ണൂർ, റഷീദ് ആറ്റൂർ, ഷഫീഖ് മാംഗ്ലൂർ, ഇഖ്ബാൽ കളമശ്ശേരി, ശംസീർ എ.ടി വടക്കുമ്പാട്, ശറഫുദ്ദീൻ കണ്ണൂർ, ഖലീൽ കാസർകോട്, അബ്ദുസ്സത്താർ ആലപ്പുഴ, മുഹമ്മദ് നന്തി, മൻസൂർ കായംകുളം, അമീൻ കോപിലാൻഡ്, ഷജീർ കോപിലാൻഡ്, ശരീഫ് കാസർകോട്, ഉമ്മർ കുഞ്ഞി ചെറുകുന്ന്, ഇർഷാദ് കൂട്ടായി എന്നിവർ നേതൃത്വം നൽകി. സമസ്ത സൽമാനിയ ഏരിയ സെക്രട്ടറി ഹനീഫ ആറ്റൂർ സ്വാഗതവും റഷീദ് കുരിക്കൾകണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.