മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ ഇറ്റാലിയൻ ഫെസ്റ്റ് തുടങ്ങി. ഗ്രാന പഡാനോ ചീസ്, ഒലീവ്, പഫ് പേസ്ട്രി അടക്കം രുചികരമായ ഇറ്റാലിയൻ വിഭവങ്ങൾ മേളയിൽ ലഭ്യമാണ്. രുചികരമായ പ്ലം തക്കാളി, പഴങ്ങൾ, അടക്കം ഒരാഴ്ച നീളുന്ന മേളയിൽ ലഭിക്കും.
ഫെസ്റ്റിവൽ ദാന മാളിൽ ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പാവോള അമാഡെ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രൂപാവാല അംബാസഡറെ സ്വാഗതംചെയ്തു.
മികച്ച ചീസുകൾ, ഇറ്റാലിയൻ ചോക്കലേറ്റ്, ഫ്രൂട്ട് ജാമുകൾ, അറിയപ്പെടുന്ന ബ്രാൻഡുകളിൽനിന്നുള്ള ഷുഗർ ടോപ്പ് പഫ് പേസ്ട്രി, ഇറ്റാലിയൻ ആപ്പിൾ എന്നിവ പ്രത്യേക വിലയിൽ ലഭിക്കും. ബൽസാമിക് വിനാഗിരി, ഒലിവ് ഓയിൽ, ഓർഗാനിക് പാസ്ത തുടങ്ങി ഇറ്റാലിയൻ കിച്ചൺ സ്റ്റേപ്പിൾസ്, വ്യഞ്ജനങ്ങൾ, റെഡി-ഗോ പെസ്റ്റോ പാസ്ത സോസ് എന്നിവയും ലഭ്യമാണ്.
ഏറ്റവും മികച്ച ചേരുവകൾ ഉപയോഗിച്ച് നിർമിച്ച കേക്കുകളും ഡസേർട്ടുകളും ആസ്വദിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.