മനാമ: ഇറ്റാലിയൻ ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന 'ലെറ്റസ് ഇൗറ്റാലിയൻ' ഭക്ഷ്യമേള ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ന് തുടങ്ങും. ഒക്ടോബർ ഏഴ് വരെയാണ് ഭക്ഷ്യമേള. ബഹ്റൈൻ ഇറ്റാലിയൻ എംബസിയിലെ വ്യാപാര പ്രോത്സാഹന വിഭാഗമായ ഇറ്റാലിയൻ ട്രേഡ് ഏജൻസി ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇറ്റാലിയൻ ഭക്ഷണ വിഭവങ്ങൾക്ക് ബഹ്റൈനിൽ കൂടുതൽ സാധ്യതകളുണ്ടെന്ന് വിശ്വസിക്കുന്നതായി ഇറ്റാലിയൻ അംബാസഡർ പൗള അമാദി പറഞ്ഞു. പാസ്ത, പാലുൽപന്നങ്ങൾ, ബിസ്ക്കറ്റുകൾ, അരി, കോഫി, ഒലിവ് എണ്ണ, പഴങ്ങൾ, പച്ചക്കറികൾ, ചോക്ലറ്റ്, സോസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ഭക്ഷ്യമേളയിലുണ്ടാകും. ഇറ്റാലിയൻ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിന് ഇൗ മേള സഹായകമാകുമെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.