മനാമ: രാജ്യത്ത് വരുംദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഏറ്റവും കൂടിയ താപനില 38 ഡിഗ്രിയും ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രിയുമായിരിക്കും. 20 നോട്ടിക് മൈൽ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. തിരമാല മൂന്നു മുതൽ അഞ്ച് അടി വരെ ഉയരാനുള്ള സാധ്യതയും കാണുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിൽ താപനില 39 ഡിഗ്രിയിൽ കൂടാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ചിലപ്പോൾ ഇത് 40 ഡിഗ്രി കടന്നേക്കും.
റമദാൻ മാസത്തിൽ ചൂട് വലിയതോതിൽ കൂടാതിരുന്നതിനാൽ സുഖകരമായ കാലാവസ്ഥയായിരുന്നു. റമദാൻ അവസാനിച്ചതോടെ പല ഭാഗങ്ങളിലും ചൂട് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. മേയ് മാസത്തോടെ ചൂട് എല്ലാ വർഷവും വർധിക്കും.
ജൂൺ, ജൂലൈ മാസങ്ങളിലാണ് കൊടും ചൂട് അനുഭവപ്പെടുന്നത്. ഈ മാസങ്ങളിൽ ഊഷ്മാവ് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്താറുണ്ട്. കൊടുംചൂട് കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പുറത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചസമയ വിശ്രമം അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായി സ്കൂളുകൾക്ക് വേനലവധിയും നൽകാറുണ്ട്.
സൂര്യാതപമേൽക്കുന്നത് തടയുന്നതിനായി ജനം പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ചൂടുകാറ്റുണ്ടാവുന്ന വേളകളിൽ ശരീരം തണുപ്പിക്കുക
1. ജലബാഷ്പീകരണം ഒഴിവാക്കുക
2. തണുത്ത വെള്ളത്തിൽ കുളിക്കുക
3. അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
4. ഇടക്കിടെ വെള്ളം കുടിക്കുക
5. കഫീൻ, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുക
6. ലഘുഭക്ഷണങ്ങൾ ഇടക്കിടെ കഴിക്കുക
7. ചൂടുകാറ്റുണ്ടാകുന്ന വേളകളിൽ മുറിയുടെ ഊഷ്മാവ് പകൽ സമയങ്ങളിൽ 32 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 24 ഡിഗ്രി സെൽഷ്യസുമാക്കി ക്രമീകരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.