മനാമ: ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ കൗൺസിൽ ശിഫ അൽ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മനാമ ശിഫ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ വിവിധ രാജ്യക്കാരായ 200ഓളം പ്രവാസികൾ പങ്കെടുത്തു. ടെസ്റ്റുകൾ നടത്തിയവർക്ക് ശിഫ അൽജസീറയിൽ ഒക്ടോബർ 30 വരെ വിദഗ്ധ ഡോക്ടർമാർ സൗജന്യമായി പരിശോധന നടത്തും. ചികിത്സ ആവശ്യമെങ്കിൽ തുടർന്നും നൽകുന്നതാണ്. സ്ത്രീകൾക്ക് തുടർ ടെസ്റ്റുകൾ 50 ശതമാനം കിഴിവിൽ ലഭ്യമാക്കും. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. മസൂമ എച്ച്.എ. റഹീം സെമിനാർ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി ബഹ്റൈൻ കൗൺസിൽ അംഗം സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. ഡോ. ഷൈനി സുശീലൻ സെമിനാറിന് നേതൃത്വം നൽകി. ഐ.വൈ.സി ഏഷ്യ ആൻഡ് ഗൾഫ് കോഓഡിനേറ്റർ ഫ്രഡി ജോർജ്, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ഹുസ്നിയ അലി കരീമി, ഡോ. ഷെമിലി പി. ജോൺ, ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, മിനി മാത്യു, ഐ.വൈ.സി.സി ഭാരവാഹികളായ മണിക്കുട്ടൻ, പ്രമീജ്, ശിഫ അൽജസീറയെ പ്രതിനിധാനംചെയ്തു ഡോ. ഷംനാദ് മജീദ് കുഞ്ഞ്, ഷർലിഷ് ലാൽ എന്നിവരും പങ്കെടുത്തു. ഐ.വൈ.സി കൗൺസിൽ അംഗങ്ങളായ അനസ് റഹീം, റംഷാദ് അയിലക്കാട്, നിസാർ കുന്നംകുളത്തിങ്ങൽ, ബേസിൽ നെല്ലിമറ്റം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.