മനാമ: ഐ.വൈ.സി.സി മൗലാനാ അബുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ധർമടം നിയോജകമണ്ഡലത്തിൽപെട്ട ചെമ്പിലോട്ട് പഞ്ചായത്തിൽ മുതുകുറ്റി ദേവാനന്ദ് ഷിബുവിന് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറി. മുതു കുറ്റിയിൽ ഷോക്കേറ്റ് പിടഞ്ഞ മൂന്ന് പേരെ സമയോചിത ഇടപെടൽ നടത്തി രക്ഷിച്ച കുട്ടിയാണ് ദേവാനന്ദ്. കണ്ണൂർ എം.പി കൂടിയായ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ അഭിനന്ദനം അറിയിക്കാൻ ദേവാനന്ദിനെ വിളിച്ചപ്പോഴാണ് പഠിക്കാൻ അസൗകര്യം അറിയിച്ചത്.
അദ്ദേഹത്തിെൻറ നിർദേശപ്രകാരം കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസലാണ് ഐ.വൈ.സി.സി പ്രവർത്തകനായ കിഷോർ ചെമ്പിലോടിനെ അറിയിച്ചത്. ചെമ്പിലോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ നടന്ന ചടങ്ങിൽ കെ.സി. മുഹമ്മദ് ഫൈസൽ മൊബൈൽ ഫോൺ നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് ഷിജിൽ പെരുബാല, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.വി. അനീശൻ, പ്രീയേഷ് മുതുകുറ്റി, കെ.പി. ജിജി, കെ.കെ. മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.