അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റൽ മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും

മു​ഹ​റ​ഖ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ന് ജെ.​സി.​ഐ റീ ​അ​ക്ര​ഡി​റ്റേ​ഷ​ൻ

മ​നാ​മ: മു​ഹ​റ​ഖ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ന് അ​മേ​രി​ക്ക​യി​ലെ ജോ​യ​ന്റ് ക​മീ​ഷ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ലി​​​ന്റെ റീ ​അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചു. ആ​രോ​ഗ്യ പ​രി​ച​ര​ണ​രം​ഗ​ത്തെ മി​ക​വ്, രോ​ഗി​ക​ളു​ടെ സം​തൃ​പ്തി എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര സം​ഘം ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ലാ​ണ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​നെ അ​ക്ര​ഡി​റ്റേ​ഷ​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഔ​ട്ട് പേ​ഷ്യ​ന്റ്, ഇ​ൻ പേ​ഷ്യ​ന്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സം​​ഘം വി​ല​യി​രു​ത്തി.

ന്യൂ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, യൂ​റോ​ള​ജി, അ​ന​സ്തേ​ഷ്യ, ജ​ന​റ​ൽ സ​ർ​ജ​റി, ഒ​ബ്സ്റ്റ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി, ഇ.​എ​ൻ.​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, പീ​ഡി​യാ​ട്രി​ക്സ്, റേ​ഡി​യോ​ള​ജി, ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ഡെ​ർ​മ​റ്റോ​ള​ജി, ഡെ​ന്റി​സ്ട്രി, ഓ​ർ​ത്തോ​ഡോ​ന്റി​ക്സ്, ഫേ​ഷ്യ​ൽ സ​ർ​ജ​റി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളോ​ടെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ഇ​ൻ പേ​ഷ്യ​ന്റ് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ ഓ​രോ ജീ​വ​ന​ക്കാ​ര​നും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് റീ ​അ​ക്ര​ഡി​റ്റേ​ഷ​നെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.2022ൽ ​ഗ്രൂ​പ്പി​ന് ല​ഭി​ക്കു​ന്ന ഏ​ഴാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര അ​ക്ര​ഡി​റ്റേ​ഷ​നാ​ണ് ഇ​തെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു. അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​മാ​ണ് ഹോ​സ്പി​റ്റ​ൽ സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ. മു​ഹ​മ്മ​ദും സി.​ഇ.​ഒ ഡോ. ​ശ​ര​ത്ച​ന്ദ്രനും പ​റ​ഞ്ഞു. 

Tags:    
News Summary - JCI re-accreditation for Muharraq Al Hilal Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.