മനാമ: ജ്വല്ലറി അറേബ്യ എക്സിബിഷൻ നവംബർ 14 മുതൽ 18 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന എക്സിബിഷനിൽ 30ലധികം രാജ്യങ്ങളിൽനിന്നായി 650 സ്ഥാപനങ്ങളാണ് പങ്കെടുക്കുക. സഖീറിലെ എക്സിബിഷൻ വേൾഡിൽ നടക്കുന്ന എക്സിബിഷൻ മിഡിലീസ്റ്റിലെതന്നെ മികച്ച ജ്വല്ലറി എക്സിബിഷനായി ഇതിനകം ഖ്യാതി നേടിയിട്ടുണ്ട്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ജ്വല്ലറി അറേബ്യ എക്സിബിഷനിൽ മുൻ വർഷത്തേക്കാൾ 20 ശതമാനം കൂടുതൽ സ്ഥാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. 2022ൽ നടന്ന എക്സിബിഷൻ സന്ദർശകരേക്കാൾ കൂടുതൽ പേർ ഇതിലെത്തുമെന്നും സംഘാടകർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.